Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Journalists

മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ക​​​യ്റോ: ​​​ഗാ​​​സ​​​യി​​​ലും ല​​​ബ​​​ന​​​നി​​​യും ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ൽ​​​ജ​​​സീ​​​റ ലേ​​​ഖ​​​ക​​​ൻ അ​​​ട​​​ക്കം മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഗാ​​​സ സി​​​റ്റി​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റാ​​​ണ് അ​​​ൽ ജ​​​സീ​​​റ ലേ​​​ഖ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് സ​​​മീ​​​ർ വ​​​ഷാ​​​ഹ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​ദ്ദേ​​​ഹം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്ക് ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ൽ ജ​​​സീ​​​റ ലേ​​​ഖ​​​ക​​​ൻ ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​നാ വ​​​ക്താ​​​വ് അ​​​വി​​​ച്ചാ​​​യി അ​​​ദ്രാ​​​യി അ​​​റി​​​യി​​​ച്ചു. ഇ​​​ദ്ദേ​​​ഹം ഹ​​​മാ​​​സി​​​ന്‍റെ സൈ​​​നി​​​കവി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ന്ന​​​ത ക​​​മാ​​​ൻ​​​ഡ​​​റാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ക്കു​​​ന്ന പ​​​ഴ​​​യൊ​​​രു ട്വീ​​​റ്റ് ഇ​​​സ്രേ​​​ലി സൈ​​​നി​​​ക വ​​​ക്താ​​​വ് വീ​​​ണ്ടും പു​​​റ​​​ത്തു​​​വി​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​സ്രേ​​​ലി സേ​​​ന ലേ​​​ഖ​​​ക​​​നെ മ​​​നഃപൂ​​​ർ​​​വം വ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ൽ ജ​​​സീ​​​റ ആ​​​രോ​​​പി​​​ച്ചു.

റേ​​​ഡി​​​യോ സ്വാ​​​ത്ത് അ​​​ൽ ഫ​​​റാ​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അ​​​വ​​​താ​​​ര​​​ക ഗാ​​​ഡ അ​​​ൽ ഡാ​​​യേ​​​ഖ്, ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​നയു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ൽ​​​മ​​​നാ​​​ർ ടി​​​വി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട​​​ർ സൂ​​​സ​​​ൻ ഖ​​​ലീ​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു ല​​​ബ​​​ന​​​നി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ. ഗാ​​​ഡ അ​​​ൽ ഡാ​​​യേ​​​ഖി​​​ന്‍റെ വ​​​സ​​​തി വ്യോ​​​മാ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up